ചൂണ്ടലിൽ അദാനി സിറ്റി ഗ്യാസ് ലൈൻ അശാസ്ത്രീയ പ്രവൃത്തികൾ അപകടമുണ്ടാക്കുന്നു: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് അപകടം, പരിക്ക് ഗുരുതരമെന്ന് അധികൃതർ

36

സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ ഭാഗമായുള്ള റോഡ് തുരന്നുള്ള പ്രവൃത്തികളിലെ അശാസ്ത്രീയതയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് പരിക്ക്. സി.പി.എം ചൂണ്ടൽ ലോക്കൽ സെക്രട്ടറി സി.എഫ് ജെയിംസിന് ആണ് പരിക്കേറ്റത്. ചൂണ്ടലിൽ വെച്ചാണ് അപകടം. സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ ഭാഗമായ റോഡ് തുരന്ന് പൈപ്പിടുന്നതിനായി നടത്തിയ അശ്രദ്ധമായ പ്രവൃത്തിയാണ് അപകടത്തിനിടയാക്കിയത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ജെയിംസ് റോഡ് തുരന്നിടത്ത് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ജയിംസിൻറെ കാലിനും നട്ടെല്ലിനും പരിക്കുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രവൃത്തികൾ നടത്തുന്നത് അശാസ്ത്രീയമായിട്ടാണെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നതാണെങ്കിലും ആരും പ്രതിഷേധിക്കാൻ പോലും തയ്യാറായിരുന്നില്ല.