ചൂണ്ടലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

12
8 / 100

ചൂണ്ടലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ചൂണ്ടൽ സ്വദേശികളായ കിഴക്കൂട്ട് വീട്ടിൽ സുനിൽ മകൻ അജിൽ(18), ചുങ്കത്ത് വീട്ടിൽ ഷാജിൻ മകൻ ആൽബിൻ(19), വെട്ടുകാട് സ്വദേശി ചൂണ്ടപുരക്കൽ വീട്ടിൽ പ്രസാദ് മകൻ അനുപംപ്രസാദ്(19) എന്നിവർക്കാണ് പരിക്കേറ്റത്. ചൂണ്ടൽ വില്ലേജ് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.