ചെമ്പൂക്കാവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

21

തൃശൂർ ചെമ്പൂക്കാവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. കാളത്തോട് സ്വദേശി പുതിയ വീട്ടിൽ ഫൈസലിന് (39) ആണ് പരിക്കേറ്റത്. പാലസ് റോഡിനു സമീപത്ത് വെച്ചായിരുന്നു അപകടം. തൃശൂർ ആക്ട്സ് പ്രവർത്തകർ ഫൈസലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.