ചേറ്റുവയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു

14

ദേശീയപാത ചേറ്റുവയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി മുനൈഫ് (30), ഭാര്യ സുവെബ (22) എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലരയോടെ ചേറ്റുവ ഗവ. യു.പി.സ്കൂളിന് സമീപത്തായിരുന്നു അപകടം അപകടത്തിൽ പരിക്കേറ്റവരെ ഏങ്ങണ്ടിയൂർ സനാതന ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ബസുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

Advertisement
Advertisement