ചേർപ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികന് പരിക്ക്

11

ചേർപ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികന് പരിക്ക്. ചേർപ്പ് ഇടക്കളത്തൂർ വീട്ടിൽ ജെയിംസിന് ആണ് പരിക്കേറ്റത്. ചേർപ്പ് രോഹിണി ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ജെയിംസ് ഓടിച്ചിരുന്ന ബൈക്കുമായി കാറ് കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ജെയിംസിനെ ചേർപ്പ് ആക്ട്സ് പ്രവർത്തകർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.