തയ്യൂരിൽ ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്തിരുന്നയാൾ മരിച്ചു

15

തയ്യൂരിൽ ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്തിരുന്നയാൾ മരിച്ചു. തയ്യൂർ കുതിരപ്പുരക്ക് സമീപം താമസിക്കുന്ന വട്ടംപറമ്പിൽ വീട്ടിൽ ജയനാണ് (53) മരിച്ചത്. തയ്യൂർ സഹകരണ ബങ്കിനു സമീപമാണ് അപകടം. റോഡരികിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിറകിൽ എരുമപ്പെട്ടി ഭാഗത്തു നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിന് പിറകിലിരുന്നിരുന്ന ജയൻ ഇടിയുടെ ആഘാതത്തിൽ തെറിച്ച് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ പരിക്കേറ്റയാളെ ഉടനെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Advertisement
Advertisement