തലക്കോട്ടുകരയിൽ റോഡിന് കുറുകെ നായ ചാടി; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് അമ്മക്കും മകനും പരിക്ക്

4
3 / 100

കേച്ചേരിക്ക് സമീപം തലക്കോട്ടുകരയിൽ റോഡിന് കുറുകെ നായ് ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അമ്മക്കും മകനും പരിക്കേറ്റു. തണ്ടിലം സ്വദേശികളായ അയിനപ്പുള്ളി വീട്ടിൽ ലോഹിതാക്ഷൻ ഭാര്യ മോഹിനി(52), മകൻ ലിനീഷ്(29) എന്നിവർക്കാണ് പരിക്കേറ്റത്. തലക്കോട്ടുകര തണ്ടിലം വഴിയിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു