തളിക്കുളം സ്നേഹ തീരത്ത് കുളിക്കാനിറങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

119
4 / 100

തളിക്കുളം സ്നേഹ തീരത്ത് യുവാക്കൾ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാമ്പൂർ കുറ്റൂർ സ്വദേശി പല്ലിശ്ശേരി ബിജുവിന്റെ മകൻ ബിൽവിന്റെ (20)മൃതദേഹമാണ് വൈകിട്ട് ഏഴ് മണിയോടെ കണ്ടെത്തിയത്. മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ. കാണാതായ കൂടെയുണ്ടായിരുന്ന പാമ്പൂർ സ്വദേശി സ്മിതുലിന് (22) വേണ്ടി തിരച്ചിൽ തുടരുകയാണ്. തളിക്കുളം സ്നേഹ തീരം പാർക്കിനടുത്ത് ഞായറാഴ്ച വൈകീട്ട് 5.30 യോടെയാണ് നാലംഗ സംഘം കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ട് പേരെയാണ് കാണാതായതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.