തളിക്കുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

10
3 / 100

തൃപ്രയാർ തളിക്കുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പൊന്നാനി സ്വദേശി തുറുവാണത് വീട്ടിൽ
ആദർശ്‌(20), നിലമ്പൂർ സ്വദേശി പാലത്തിങ്കൽ വീട്ടിൽ ഹർഷിദ്(20) എന്നിവർക്കാണ് പരിക്കേറ്റത്. കൊപ്രക്കളത്തിന് സമീപത്തായിരുന്നു അപകടം. ഇരുവരെയും വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.