തൃശൂരിൽ നിയന്ത്രണം വിട്ട കാർ ബൈക്കുകളിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്

30

തൃശൂരിൽ നിയന്ത്രണം വിട്ട കാർ ബൈക്കുകളിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്. മുണ്ടൂർ സ്വദേശികളായ തരകൻ വർഗീസ് (57), ഗ്രേസി (55), ക്ളിന്റോ (29), അനുമോൾ (21), വേലൂർ സ്വദേശി കൈപ്പറമ്പിൽ സുബീഷിന്റെ ഭാര്യ സ്മിത (31) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചക്ക് 12 ഓടെ ചെമ്പൂക്കാവിൽ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട കാർ മൂന്ന് ബൈക്കുകളിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement