തൃശൂരിൽ മൂന്നിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്: നടത്തറയിൽ സിഗ്നൽ തെറ്റിച്ചെത്തിയ ലോറിയിടിച്ചും കൈപ്പമംഗലത്ത് നിറുത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചും ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

23

തൃശൂർ ജില്ലയിൽ ഇന്ന് മൂന്നിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മൂന്നിടത്തും അപകടകാരികളായത് ലോറികളും മരിച്ചത് ബൈക്ക് യാത്രികരുമാണ്. ദേശീയപാത നടത്തറയിൽ സിഗ്നൽ തെറ്റിച്ച് വന്ന ലോറി ബൈക്കുകളിൽ ഇടിച്ച് ഒരാൾ മരിച്ചു. പൊന്നൂക്കര സ്വദേശി ചക്കാല പറമ്പിൽ മണികണ്ഠനാണ് (38) മരിച്ചത്. മറ്റൊരു സ്കൂട്ടർ യാത്രക്കാരി ഇളതുരുത്തി അമ്പാടിക്കൽ വീട്ടിൽ മിനി (42)ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈപ്പമംഗലത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. എറണാകുളം കുന്നുകര സ്വദേശി അനീഷ് (36) ആണ് മരിച്ചത്. പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ഗുരുവായൂരിൽ നിന്നും അനീഷ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഒല്ലൂരിൽ ടോറസ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. അമ്മാടം പള്ളിപ്പുറം കള്ളിക്കാടൻ വീട്ടിൽ ആന്റോയ്ക്കാണ് പരിക്കേറ്റത്.

Advertisement
Advertisement