തൃശൂർ നഗരത്തിൽ വൻ തീപിടുത്തം. എം.ഒ റോഡിനോട് ചേർന്ന് ജോസ് തിയേറ്ററിന് പിൻവശത്ത് അമ്പാടി ജ്വല്ലറിക്ക് സമീപമുള്ള ആയൂര്‍വേദ കടയ്ക്കാണ് തീപിടിച്ചത്. ഓവുങ്ങല്‍ ആന്റണിയുടെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്. ഇവിടെ വ്യാപാര സ്ഥാപനങ്ങൾ തൊട്ടു തൊട്ടാണെന്നത് തീ പടരുമോയെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെ തീയണച്ചു.