നടത്തറയിൽ റോഡിലേക്ക് മരം വീണു; സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

37

നടത്തറയിൽ റോഡിലേക്ക് വീണ മരത്തിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വലക്കാവ് ബി.എസ്.എഫിനടുത്ത് താമസിക്കുന്ന എൽ.ഐ.സി ഏജൻറ് പാപ്പാലില്‍ ജെയിംസ് ആണ് രക്ഷപ്പെട്ടത്. നടത്തറ പുച്ചെട്ടി എ.കെ.എം.എച്ച് സ്‌ക്കുളിന് സമീപത്തായിരുന്നു അപകടം. ജെയിംസിന് നിസാര പരിക്ക് പറ്റി. സ്‌ക്കുട്ടറിന് മുകളിലെക്കാണ് മരം വീണത്. നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് മരം മുറിച്ച് മാറ്റിയാണ് സ്കൂട്ടർ പുറത്തെടുത്തത്.