നടൻ ആദിത്യൻ ജയൻ ആത്മഹത്യക്ക് ശ്രമിച്ചു: കൈ ഞരമ്പ് മുറിച്ച നിലയിൽ സ്വരാജ് റൗണ്ടിൽ കാറിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

555

നടൻ ആദിത്യൻ ജയൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു. വൈകീട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിറുത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് അറിഞ്ഞത്. പോലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി അമ്പിളി ദേവിയുമായുള്ള വിവാഹവും തർക്കങ്ങളും സമീപ ദിവസങ്ങളിലും ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം അമ്പിളി ദേവിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.