നെടുപുഴയിൽ കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി തലയിടിച്ച് വീണ് മരിച്ചു

24

നെടുപുഴയിൽ കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി തലയിടിച്ച് വീണ് മരിച്ചു. വടൂക്കര പാലക്കൊടി വീട്ടിൽ വിനോദിൻറെ മകൻ അനൽ കൃഷ്ണ (16) ആണ് മരിച്ചത്. നെടുപുഴ ദുർഗാദേവി ക്ഷേത്രത്തിലെ ആറാട്ട് കുളത്തിലാണ് അപകടം. വൈകീട്ട് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. പടവിൽ കാൽവഴുതിയതാണെന്നാണ് സംശയം പടവിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. എസ്.എസ്.എൽ.സി ഫലം കാത്തിരിക്കുകയാണ് അനൽകൃഷ്ണ.

Advertisement
Advertisement