നെടുമ്പാളില്‍ നിയന്ത്രണംവിട്ട മിനിലോറി വൈദ്യുത പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു

7

പറപ്പൂക്കര നെടുമ്പാളില്‍ നിയന്ത്രണംവിട്ട മിനിലോറി വൈദ്യുത പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച ഉച്ചയോടയായിരുന്നു അപകടം. തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി അലങ്കാര ബള്‍ബുകള്‍ ഇടുന്നഭാഗത്തുനിന്നും തൊഴിലാളികള്‍ മാറിയ ഉടനെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ഏറെനേരം മുടങ്ങി.

Advertisement
Advertisement