പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരിച്ചു

21
4 / 100

പ്രശസ്ത പഞ്ചാബി ഗായകന്‍ ദില്‍ജാന്‍(31) കാറപകടത്തില്‍ മരിച്ചു. അമൃത്സറിനടുത്തുള്ള ജന്ഡിയല ഗുരുവില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

അമൃത്സറിൽ നിന്ന് കർതാർപൂരിലേക്ക് പോവുകയായിരുന്നു ദില്‍ജാന്‍. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി അദ്ദേഹത്തിന്‍റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ദില്‍ജാന്‍ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അപകടകാരണം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ദില്‍ജാന്‍റെ കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കര്‍താര്‍പൂര്‍ സ്വദേശിയായ ദില്‍ജാന്‍റെ ഭാര്യയും മകളും കാനഡയിലാണ് താമസിക്കുന്നത്.

ദില്‍ജാന്‍റെ വിയോഗത്തില്‍ പഞ്ചാബി സംഗീതലോകം അനുശോചനം പ്രകടിപ്പിച്ചു. 2012 ൽ ടെലിവിഷൻ റിയാലിറ്റി ആയ സുർ ക്ഷേത്രയിലെ വിജയി ആയിരുന്ന ദില്‍ജാന്‍ നിരവധി പഞ്ചാബി സിനിമകള്‍ക്ക് വേണ്ടി പാടിയിട്ടുണ്ട്.