പറക്കോട്ട്കാവ് താലപ്പൊലിക്കിടെ കാള വിരണ്ടോടി പത്തിലധികം പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

48

തിരുവില്വാമല പറക്കോട്ട് കാവ് താലപ്പൊലിക്കിടെ കാള വിരണ്ടോടി പത്തിലധികം പേർക്ക് പരിക്ക്. പകൽ എഴുന്നള്ളിപ്പ് സമാപിച്ച് വെടിക്കെട്ടിന് മുൻപെ അമ്പലക്കാള വിറളിപൂണ്ട് ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിയതോടെ പരിഭ്രാന്തരായി ജനങ്ങൾ ചിതറിയോടുന്നതിനിടെ വീണാണ് പലർക്കും പരിക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.

Advertisement
Advertisement