പറപ്പൂർ പേനകം പാടത്ത് ക്രെയിൻ ഓട്ടോയിലിടിച്ച് ഒരു വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

6
4 / 100

പറപ്പൂരിൽ ക്രയിൻ ഓട്ടോയിലിടിച്ച് ഒരു വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. പെരുവല്ലൂർ സ്വദേശികളയാ പുവ്വാന്തറ വീട്ടിൽ വിജയൻ മകൻ രാജു (48), ഭാര്യ സിന്ധു (46), എരവിമഗലം സ്വദേശികയായ പെരുമ്പുള്ളി വീട്ടിൽ അഖിലിൻറെ ഭാര്യ അഞ്ജന (25), മകൻ ആര്യൻ (ഒന്ന് ) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ ഉടൻ തന്നെ തൃശൂരിൽ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറപ്പൂർ പേനകം പാടത്ത് വെച്ചാണ് അപകടം.