പറപ്പൂർ മുള്ളൂരിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

11

പറപ്പൂർ മുള്ളൂരിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ പറപ്പൂർ സ്വദേശി പുത്തൻ പുരയ്ക്കൽ വീട്ടിൽ ജിഷ്ണു(27), വേലൂർ സ്വദേശി മന്നംപുള്ളി വീട്ടിൽ സന്തോഷ്(37), ഓട്ടോ ഡ്രൈവർ മുള്ളൂർ സ്വദേശി തെക്കേക്കര വീട്ടിൽ സേവ്യർ(52) എന്നിവർക്കാണ് പരിക്കേറ്റത്. മുള്ളൂർ അന്തിലംകാവ് ക്ഷേത്രത്തിനു സമീപത്താണ് അപകടം. പരിക്കേറ്റവരെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement