പാലക്കാട് കൃഷിയിടത്തില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു

1

പാലക്കാട് എലപ്പുള്ളിയില്‍ കൃഷിയിടത്തില്‍ വൈദ്യുതി ഷോക്കേറ്റ് യുവാവ് മരിച്ചു. എലപ്പുള്ളി കുന്നുകാട് മേച്ചില്‍പുറം സ്വദേശി വിനീത് ആണ് മരിച്ചത്. പന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നാണ് യുവാവിന് ഷോക്കേറ്റതെന്നാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് മരിച്ച സ്ഥലത്തിന്റെ ഉടമ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഇയാള്‍ തന്നെയാണ് പൊലീസില്‍ വിളിച്ച് വിവരമറിയിച്ചത്. താന്‍ തന്നെയാണ് കൃഷിയിടത്തില്‍ വൈദ്യുതി കമ്പി സ്ഥാപിച്ചതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. പാലക്കാട് കസബ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Advertisement
Advertisement