പുതുക്കാട് കുറുമാലിപാലത്തിൽ വീണ്ടും അപകടം; നിറുത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിക്ക് പിറകിൽ മറ്റൊരു ലോറിയിടിച്ചു

11

ദേശീയപാതയിൽ പുതുക്കാട് കുറുമാലി പാലത്തിന് സമീപം രണ്ട് കണ്ടയ്നർ ലോറികൾ കൂട്ടിയിടിച്ചു. ഞായറാഴ്ച്ച രാവിലെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. തകരാറിലായതിനെ തുടർന്ന് പാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടയ്നർ ലോറിയുടെ പിറകിൽ മറ്റൊരു കണ്ടയ്നർ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ അരമണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു. പുതുക്കാട് പൊലീസിൻ്റെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റി.

Advertisement
Advertisement