പുനെയിൽ സാനിറ്റൈസർ നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തം: 17 പേർ വെന്ത് മരിച്ചു

9

മഹാരാഷ്ട്രയിലെ പുനെയിൽ സാനിറ്റൈസർ നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തം. അപകടത്തിൽ 17 പേർ മരിച്ചു. അഞ്ചു പേരെ കാണാനില്ല. എസ്.വി.എസ് അക്വ ടെക്നോളജിയുടെ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് വൈകിട്ട് ആറുമണിയോടെ തീപിടുത്തമുണ്ടായത്. അപകടസമയത്ത് 37 ഓളം തൊഴിലാളികൾ കമ്പനിയിൽ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് പായ്ക്കിംഗിനിടെയാണ് തീപടർന്നത്. പുക കാരണം തൊഴിലാളികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നതായി ഫയർഫോഴ്സ് അറിയിച്ചു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീ അണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.