പുള്ളിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കായിക താരം മരിച്ചു

176

അന്തിക്കാട് പുള്ളിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

Advertisement

പുള്ള് കണാറ മോഹനൻ മകൻ മൻമോഹൻ (22) ആണ് മരിച്ചത്. പുള്ള് താമര പാടത്തിന് സമീപം വെള്ളിയായിരുന്നു അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മൻമോഹനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് അന്ത്യം സംഭവിച്ചത്. ക്രിക്കറ്റിലും ഫുട്ബോളിലും മികവ് തെളിയിച്ച സ്പോർട്ട്സ് താരമാണ് . സംസ്കാരം ചൊവ്വാഴ്ച്ച നടക്കും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement