പൂച്ച മുന്നിലേക്ക് ചാടി: സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്

24

കേച്ചേരിയിൽ പൂച്ച ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു. വേലൂർ സ്വദേശി വടക്കൻ വീട്ടിൽ മോൺസന്‍റെ ഭാര്യ അക്ഷരക്ക് (20) ആണ് പരിക്കേറ്റത്. കേച്ചേരി വടക്കാഞ്ചേരി റോഡിൽ സ്നേഹമാളിക ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. അക്ഷരയെ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.