പെരിഞ്ഞനത്ത് മിനി ടെമ്പോ കണ്ടെയ്നർ ലോറിയിൽ തട്ടി തലകീഴായ് മറിഞ്ഞ് അപകടം: രണ്ട് പേർക്ക് പരിക്ക്

2

ദേശീയപാത 66ൽ വീണ്ടും അപകടം. പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ടെമ്പോ കണ്ടെയ്നർ ലോറിയിൽ തട്ടി തലകീഴായ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൊടകര കോച്ചേരി സുരേന്ദ്രൻ, ജാർഖണ്ഡ് സ്വദേശി അവിനാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് മൂന്നരയോടെ കൊറ്റംകുളം സെന്ററിലാണ് അപകടം. വാട്ടർ ടാങ്ക് കയറ്റിയ മിനിലോറിയും കണ്ടെയ്നർ ലോറിയുമായി തട്ടിയാണ് അപകടം. ഇന്നലെ കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു.

Advertisement
Advertisement