പോന്നോരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

15

പറപ്പൂരിന് സമീപം പോന്നോരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തോളൂർ ചിറ്റിലപ്പിള്ളി വീട്ടിൽ ഫ്രാങ്കോയുടെ മകൻ ഫ്രനിൽ (22), പെരിങ്ങന്നൂർ സ്വദേശി പടിഞ്ഞാറെ പുരക്കൽ വീട്ടിൽ ഹരീഷ് (32) എന്നിവർക്കാണ് പരിക്കേറ്റത്. പോന്നോർ കല്ലൊര വഴിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement