ഭാര്യ നോക്കി നിൽക്കെ ഭർത്താവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

129

ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവ് ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ചു. താണിശ്ശേരി പനങ്ങാട്ടില്‍ രാരീഷ് (32) ആണ് മരിച്ചത്. പത്തനാപുരം ക്ഷേത്രകുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഇരുവരും. ആദ്യം കുളിക്കാനിറങ്ങിയ രാരിഷ് കുളിച്ചുകൊണ്ടിരിക്കെ മുങ്ങിപോകുകയായിരുന്നു. അഗ്നിരക്ഷാസേന രാരീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.