മധ്യപ്രദേശിൽ ചരക്ക് തീവണ്ടി പാളം തെറ്റി പാലത്തില്‍ നിന്ന് നദിയിലേക്ക് വീണു

12

മധ്യപ്രദേശിലെ അന്‍പൂരിനടുത്ത് ചരക്ക് തീവണ്ടി പാളം തെറ്റി പാലത്തില്‍ നിന്ന് നദിയിലേക്ക് വീണു. ചരക്ക് തീവണ്ടിയുടെ 16 വാഗണുകളാണ് വീണത്. കല്‍ക്കരിയുമായി ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്ന് വരികയായിരുന്നു തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.
അലന്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ പാളത്തില്‍ വിള്ളലുകളുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Advertisement
Advertisement