
മുണ്ടൂരിൽ പിക്അപ്പ് വാൻ ബൈക്കിലിടിച്ച് രണ്ടു പേർക്ക് പരിക്ക്. ഏഴാംകല്ല് സ്വദേശി വെട്ടത്ത് വീട്ടിൽ സുദർശൻ മകൻ സുജിത്(19), ഇയ്യാൽ സ്വദേശി കുറമ്പൂർ വീട്ടിൽ രാജീവൻ മകൻ അതുലകൃഷ്ണ(19) എന്നിവർക്കാണ് പരിക്കേറ്റത്.
മുണ്ടൂർ പെട്രോൾ പമ്പിന് സമീപം ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.