മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി

54
4 / 100

മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി. നാലാം നമ്പര്‍ ജനറേറ്ററില്‍ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.

ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. എന്നാല് പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചു. വൈദ്യുതി ഉപയോഗത്തിന്റെ പീക്ക് സമയമായതിനാല്‍ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങി.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്തിന് പുറത്ത് നിന്നും കൂടുതൽ വൈദ്യുതി എത്തിക്കാൻ കെഎസ്ഇബി ശ്രമം ആരംഭിച്ചു.