യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

0

യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച തലസ്ഥാന നഗരമായ കീവിൽ കൂടി സഞ്ചരിക്കവെയായിരുന്നു സംഭവം. അപകടത്തിൽ സെലൻസ്കിയ്ക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന് പ്രസിഡന്റിന്റെ വക്താവ് സെർജി വിക്കിഫെറോവ് കൂടി വ്യക്തമാക്കി. കീവിൽ എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലൻസ്കിയുടെ വാഹനവ്യൂഹത്തിന് നേരെ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ കൂടെ ഉണ്ടായിരുന്ന ആംബുലൻസിലേക്ക് മാറ്റി. ഡോക്ടർമാർ പരിശോധിച്ചുവെങ്കിലും കാര്യമായ പരിക്കുകളൊന്നും തന്നെ ഇല്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിക്കിഫെറോവ് പറഞ്ഞു.

Advertisement
Advertisement