വടക്കാഞ്ചേരിയിൽ ജില്ലാ ഒളിമ്പിക്സ് ഗെയിമിനിടെ വീണ് താരത്തിന് പരിക്ക്

10

വടക്കാഞ്ചേരിയിൽ ജില്ലാ ഒളിമ്പിക്സ് ഗെയിമിനിടെ വീണ് താരത്തിന് പരിക്ക്. മുപ്ളിയം സ്വദേശി അജിക്ക് (21) ആണ് പരിക്കേറ്റത്. താഴെ വീണ് ഷോൾഡർ തെറ്റിയ അജിയെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മൽസരത്തിനിടെയായിരുന്നു അപകടം.

Advertisement
Advertisement