വടക്കാഞ്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

74

വടക്കാഞ്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ചേലക്കര സ്വദേശിനി ഏലാരിക്കൽ വീട്ടിൽ ദിവ്യ (24), കൊണ്ടാഴി കിഴക്കൂട് കോളനി സ്വദേശികളായ ഉണ്ണികൃഷ്മൻ (45), രവീന്ദ്രൻ (47), മണികണ്ഠൻ (34), സുമേഷ് (35), ഉണ്ണികൃഷ്ണൻ (48) എന്നിവരെ പരിക്കുകളോടെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ആദ്യം ജില്ലാ ആശുപത്രിയിലും ഇവിടെ നിന്ന് വിദഗ്ദ ചികിൽസക്കായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഉത്രാളിക്കാവ് അമ്പലത്തിന് സമീപത്താണ് അപകടം. എതിരെ വന്നിരുന്ന ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു.

Advertisement
Advertisement