വടക്കാഞ്ചേരി അകമലക്ക് സമീപം വൻ അഗ്നിബാധ: തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകൾക്ക് ശേഷം

26

വടക്കാഞ്ചേരി അകമല റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വൻ അഗ്നിബാധ പരിഭ്രാന്തി പരത്തി. കൂട്ടിയിട്ടിരുന്ന പുല്ലുകളിൽ പടർന്ന തീ സമീപ പ്രദേശത്തേക്കും ആളിപ്പടരുകയായിരുന്നു. വടക്കാഞ്ചേരി ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സിബി വർഗ്ഗീസിന്റെ നേതൃത്വത്തിൽ മണിക്കൂറുകളെടുത്താണ് തീ അണച്ചത്.