വടക്കേക്കാട് ബൈക്ക് നിയന്ത്രണം വിട്ട് ജെ.സി.ബിയിൽ ഇടിച്ച് യാത്രികന് പരിക്ക്

8

വടക്കേക്കാട് ബൈക്ക് നിയന്ത്രണം വിട്ട് ജെ.സി.ബിയിൽ ഇടിച്ച് യാത്രികന് പരിക്ക്. വടക്കേക്കാട് കല്ലൂർ സ്വദേശി പയക്കാട്ട് വീട്ടിൽ ജബ്ബാറിന്(47) ആണ് പരിക്കേറ്റത്. വടക്കേകാട് നാലാംകല്ല് എം ആൻഡ് ടി ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ജെ.സി.ബിയിൽ ഇടിക്കുകയായിരുന്നു. വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement