വാടാനപ്പള്ളിയിൽ ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

3

ഓട്ടോ ടാക്സി യൂടേൺ ചെയ്യുന്നതിനിടെ എതിരെ വന്ന ബൈക്ക് ഓട്ടോയിൽ ഇടിക്കുകയായിരുന്നു

വാടാനപ്പള്ളിയിൽ ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കണ്ണൂർ സ്വദേശികളായ മുഹമ്മദ് കൈസ് (25) , തളിപ്പറമ്പ് ഉളിയാൻ മൂലയിൽ തുണ്ട കാച്ചിക്കടവത്ത് പുരയിൽ
ജലീൽ (26) എന്നിവർക്കാണ് പരിക്കേറ്റത്. തൃത്തല്ലൂർ പോസ്റ്റ് ഓഫീസിനു മുൻവശത്താണ് അപകടം. ഓട്ടോ ടാക്സി യൂടേൺ ചെയ്യുന്നതിനിടെ എതിരെ വന്ന ബൈക്ക് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ എങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement