വാടാനപ്പള്ളിയിൽ വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്ന് തീ പടർന്ന് ആറ് പേർക്ക് പൊള്ളലേറ്റു

54

വാടാനപ്പള്ളിയിൽ വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്ന് തീ പടർന്ന് ആറ് പേർക്ക് പൊള്ളലേറ്റു. വാടാനപ്പള്ളി ബീച്ചിൽ തറയിൽ മഹേഷ് 17 , തറയിൽ മനീഷ്(25), തറയിൽ ശ്രീലത ( 48), തറയിൽ വള്ളിയമ്മ, പള്ളി തൊട്ടുങ്ങൽ റെഹ്മത്തലി (47) യടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. ഇതിൽ അഞ്ചുപേരെ വാടാനപ്പളളി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രെവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് ചോർച്ചയുണ്ടായത്. വാടാനപ്പള്ളി ബീച്ച് റോഡിലാണ് സംഭവം. ചോർച്ച വന്ന പാചക വാതകസിലിണ്ടർ നന്നാക്കുന്നതിനിടയിലായിരുന്നു അപകടം. തീ ആളിപ്പടർന്നതാണ് പൊള്ളലേൽക്കാനിടയായത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement