വേലൂരിൽ കാർ ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

6

വേലൂർ വായനശാലയ്ക്കു സമീപം കാർ ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ചേലക്കര വെങ്ങാനെല്ലൂർ സ്വദേശി വെമ്പോലമന വീട്ടിൽ വാസുദേവൻ മകൻ ഹരി(44), തിരുവില്ലാമല സ്വദേശി നമ്പ്രത്ത്പ്പടി വീട്ടിൽ മാധവൻ മകൻ അനീഷ് (22), സ്കൂട്ടർ യാത്രികൻ മുണ്ടൂർ കിരാലൂർ സ്വദേശി പന്നിക്കാട്ട് പുഷ്പകം വീട്ടിൽ ഹരികൃഷ്ണൻ മകൻ അനിൽ (44) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement