വൈലത്തൂർ നായരങ്ങാടിയിൽ സ്കൂട്ടർ ഓടിച്ച് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് രണ്ട് യുവതികൾക്ക് പരിക്ക്

13
8 / 100

വൈലത്തൂർ നായരങ്ങാടിയിൽ സ്കൂട്ടർ ഓടിച്ച് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് രണ്ട് യുവതികൾക്ക് പരിക്കേറ്റു. വൈലത്തൂർ പള്ളിപ്പുറത്ത് മുണ്ടംതോട് വീട്ടിൽ നീതു(17), നൗറിൻ എന്നിവർക്കാണ് പരിക്കേറ്റത്. നായരങ്ങാടി മാർക്കറ്റിന് സമീപത്ത് വെച്ചായിരുന്നു അപകടം. വീട്ടിൽ നിന്നും സ്കൂട്ടി ഓടിച്ച് പഠിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ രക്ഷപ്പെടുത്തി വൈലത്തൂർ ആക്ട്സ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.