ശ്വാസ തടസം; വടക്കാഞ്ചേരിയിൽ ഒരു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

27

വടക്കാഞ്ചേരിയിൽ നവജാത ശിശു മരിച്ചു. കുമ്പളങ്ങാട് കെ.പി. എൻ. നഗറിൽ അമ്പലത്ത് വീട്ടിൽ നിസാർ – സഫ്ന ദമ്പതികളുടെ ഒരു ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. മുഹമ്മദ് ഹംദാൻ സഹോദരനാണ്. വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ സഫ്ന പ്രസവിച്ച കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
Advertisement