പറപ്പൂരിൽ നീന്തല്‍ പരിശീലനത്തിനിടെ 13കാരൻ കുളത്തില്‍ മുങ്ങി മരിച്ചു

5

പറപ്പൂരിൽ നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. പറപ്പൂര്‍ ചാലക്കല്‍ കല്ലാട്ട് വീട്ടില്‍ പ്രസാദിന്റെ മകന്‍ നവദേവ് (13) ആണ് മരിച്ചത്. പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പോന്നോർ സ്വിമ്മിങ് പൂളിലായിരുന്നു നീന്തൽ പരിശീലനം. മുങ്ങിത്താഴ്ന്ന കുട്ടിയെ ഉടൻ തന്നെ ആദ്യം തോളൂർ ഹെൽത്ത് സെന്ററിലും പിന്നീട് മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിലുമെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
Advertisement