കുണ്ടന്നൂരിൽ വെടിക്കെട്ട് സമഗ്രികൾ നിർവീര്യമാക്കിയതിന് പിന്നാലെ തീ പിടിത്തം. തീ പടർന്ന് സമീപത്തെ പറമ്പുകളിൽ നാശനഷ്ടമുണ്ടായി. മുട്ടിക്കൽ മോസ്ക് റോഡിലെ കോർപ്പുള്ളിയിൽ വീട്ടിൽ ഹസ്സൻകുട്ടിയുടെ പറമ്പിലേക്കാണ് തീ പടർന്ന് അടിക്കാടും ചെറു മരങ്ങളും കത്തിനശിച്ചത്. വെടികെട്ട് സമഗ്രികൾ നിർവീര്യമാക്കി പോയ ശേഷമാണ് പാറമട സ്ഥിതി ചെയ്യുന്ന പറമ്പിലും സമീപ പറമ്പുകളിലേക്കും തീ പടർന്നത്. വെടിക്കെട്ട് സമഗ്രികൾ നിർവീര്യമാക്കിയ ശേഷം തീ പൂർണ്ണമായും അണക്കാതെ പോയതാണ് മറ്റു സ്ഥലങ്ങളിലേക്ക് തീ പടരാൻ കാരണം. വിവരമറിയിലെത്തിയ വടക്കാഞ്ചേരി അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
Advertisement
Advertisement