തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദേശ വിനോദ സഞ്ചാരി തിരയിലകപ്പെട്ട് മുങ്ങിമരിച്ചു

29

തളിക്കുളത്തെ സ്വകാര്യ ബീച്ച് റിസോർട്ടിലെത്തിയ വിദേശ അതിഥി കടലിൽ തിരയിൽപ്പെട്ട് മരിച്ചു. ഓസ്ട്രിയകാരനായ പ്രിന്റർ ജെറാർഡ് (76) ആണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടയിൽ തിരയിലകപ്പെടുകയായിരുന്നു. ഉടൻ തന്നെ തളിക്കുളം ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് പിന്റർ ജെറാർഡ് റിസോർട്ടിലെത്തിയത്.

Advertisement
Advertisement