പുന്നയൂർക്കുളത്ത് വാഹനാപകടം: നാല് പേര്‍ക്ക് പരിക്ക്

14

പുന്നയൂര്‍ക്കുളത്ത് വാഹനാപകടത്തിൽ നാല് പേർക്ക് പരിക്ക്. വെളിയംകോട് സ്വദേശി ജാബിര്‍, മാവിന്‍ ചുവട് സ്വദേശി സലീം, പുന്നയൂര്‍ക്കുളം സ്വദേശികളായ ഫൈസല്‍, നിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആല്‍ത്തറയിലാണ് അപകടം. കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.