ആമ്പല്ലൂരിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചുകയറി ട്രാൻസ്ഫോർമർ തകർന്നു

30

ആമ്പല്ലൂരിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചുകയറി ട്രാൻസ്ഫോർമർ തകർന്നു. പുലർച്ചെ നാലരയോടെയാണ് സൺറൈസ് പെയിന്‍റ്സിനും മിൽമയ്ക്കും സമീപം അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നും റിഫൈനറിയിലേക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്.

ലോറിയിൽ ഡ്രൈവറും ക്ലീനറുമാണ് ഉണ്ടായിരുന്നത്. ആളപായമില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

കടപ്പാട്: ദീപിക