ചേർപ്പ് പെരിഞ്ചേരിയിൽ സമീപം പുല്ലിന് തീ പിടിച്ചത് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പുക ശ്വസിച്ച് വയോധികൻ മരിച്ചു. പൂത്തറക്കൽ കോരപ്പത്ത് വേലായുധൻ (59 ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 ഓടെയാണ് തീപിടുത്തം ഉണ്ടായത്. പെരിഞ്ചേരി മണവൻകോട് ക്ഷേത്രത്തിന് സമീപം വേലായുധൻ പുതിയ വീട് നിർമ്മിക്കുന്നതിന്റെ സമീപത്തായി
ഒല്ലൂർ സ്വദേശിയായ ജോസിന്റെ പറമ്പിൽ കാടുപിടിച്ചു കിടക്കുന്ന പുല്ലിന് തീപിടിച്ചിരുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസ തടസത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഇരിങ്ങാലക്കുടയിൽ പുല്ലിന് തീ പിടിച്ചത് അണക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചിരുന്നു.
Advertisement
Advertisement