നാട്ടിൽ അവധിക്കെത്തിയ പ്രവാസിക്ക് വീട്ടുജോലിക്കിടയിൽ സൂര്യതപമേറ്റു. അന്തിക്കാട് പുത്തൻകോവിലകം കടവ് സ്വദേശി പുതിയ വീട്ടിൽ ഷാനവാസ് (40) നാണ് സൂര്യതപമേറ്റത്. വെള്ളിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. വീട്ടു ചുമർ പെയിന്റ് ചെയ്യുകയായിരുന്ന ഷാനവാസിൻ്റെ ഇരു കൈകളുടെയും ഷോൾഡറുകളിലാണ് സൂര്യതപമേറ്റത്. ചുട്ടുപൊള്ളുന്നതായി തോന്നിയപ്പോൾ ബനിയൻ ഊരിനോക്കിയപ്പോഴാണ് സൂര്യതപം ഏറ്റതായി അറിഞ്ഞത്.
Advertisement
Advertisement