കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം: ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു

5

ക്ഷേത്രപ്രവേശന വിളംബരത്തിന്‌ മുന്‍പുതന്നെ എല്ലാവർക്കും പ്രവേശനമുണ്ടായിരുന്ന കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു. ശ്രീകോവിലിനുള്ളിലെ വിളക്കില്‍നിന്നോ കര്‍പ്പൂരത്തില്‍നിന്നോ തീപടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. 

ലോക്ക് ഡൗൺ ആയതിനാല്‍ ഭക്തർ എത്തിയിരുന്നില്ലെങ്കിലും ക്ഷേത്രത്തിലെ പതിവ് പൂജകള്‍ നടന്നിരുന്നു. രാവിലെ ഏഴ് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. തടിയില്‍ നിര്‍മിച്ച മേല്‍ക്കൂരയിലേക്ക് തീ പടരുകയും മേല്‍ക്കൂര കത്തി നശിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പ്രതിഷ്ഠയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

ക്ഷേത്രത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. തക്കലയില്‍നിന്നും കുളച്ചലില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

15 അടി ഉയരമുള്ള ചിതല്‍ പുറ്റാണ് ഇവിടുത്തെ പ്രതിഷ്ഠ. പാര്‍വതീ ദേവീ സങ്കല്‍പ്പമാണ്.