വടക്കേത്തറ ക്ഷേത്രക്കുളത്തിൽ യുവതിയുടെ മൃതദേഹം: ദുരൂഹതയെന്ന് ആക്ഷേപം

960

വടക്കേത്തറ നീർണമുക്ക് സ്വർണ്ണക്കാവ് ക്ഷേത്രക്കുളത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. നീർണമുക്ക് പതിരിക്കൽ വിജയൻ്റെ മകൾ അയന (26) യുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കുളത്തിൽ നാട്ടുകാർ കണ്ടത്. ഇന്നലെ മുതൽ യുവതിയെ കാണാതായതായാണ് വിവരം. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി.